കോഴിക്കോട്ട് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

കോഴിക്കോട്ട് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

March 12, 2021 0 By Editor

കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ കലക്ടര്‍ സാംബശിവ റാവു. മാര്‍ക്കറ്റ്, ബീച്ച്‌, പാര്‍ക്ക് തുടങ്ങി ആളുകള്‍ കൂടിനില്‍ക്കാനിടയുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും കര്‍ശനമായും പിഴ ഈടാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റാലികള്‍, യോഗങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ആഘോഷ ചടങ്ങുകളിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 200 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് ടെസ്റ്റ്, വാക്സിനേഷന്‍ വിതരണം എന്നിവ കൃത്യമായി നടത്തുന്നുവെന്ന് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഉറപ്പു വരുത്തണം. എ.ഡി.എം.എന്‍. പ്രേമചന്ദ്രന്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.