Sunday , 17 February 2019
ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ ചരിത്ര ജയം. അണ്ടര്‍ 20 ലോകകപ്പ് ആറു തവണ ഉയര്‍ത്തിയ അര്‍ജന്റീനയെയാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തെറിഞ്ഞത്. റഹീം അലിയും ദീപക് ടാന്‍ഗ്രിയുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. അനികേത് യാദവ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് ഇന്ത്യ അവസാന അരമണിക്കൂര്‍ കളിച്ചത്. അര്‍ജന്റീന ഇന്ത്യക്ക് വന്‍ വെല്ലുവിളിയായിരുന്നെങ്കിലും ജയവുമായാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ മൈതാനം വിട്ടത്. കളിയുടെ 72ാം മിനിറ്റിലായിരുന്നു... Read more »
ഒമ്ബതാമത് അണ്ടര്‍ 20 വനിതാ ലോകകപ്പിന് ഇന്ന് ഫ്രാന്‍സില്‍ തുടക്കം. നാലു ഗ്രൂപ്പുകളികായി 16 ടീമുകളാണ് ഇത്തവണ ലോകകപ്പിനായി എത്തിയിട്ടുള്ളത്. നിലവിലെ അണ്ടര്‍ 20 ലോകകപ്പ് ചാമ്ബ്യന്മാരായ ഉത്തര കൊറിയ ഗ്രൂപ്പ് ബിയിലാണ്. ഇന്ന് നാല് മത്സരങ്ങളാണ് ഉള്ളത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ഘാനയെ നേരിടും. ഇന്നത്തെ ഫിക്സ്ചറുകള്‍: ഗ്രൂപ്പ് എ: ഫ്രാന്‍സ് vs ഘാന ഹോളണ്ട് vs ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബി: മെക്സിക്കോ vs ബ്രസീല്‍ നോര്‍ത്ത് കൊറിയ vs ഇംഗ്ലണ്ട് Read more »
ആംസ്റ്റല്‍വീല്‍: നെതര്‍ലാന്റിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നേപ്പാള്‍ ക്രിക്കറ്റ് ടീം. ഏകദിന ക്രിക്കറ്റില്‍ അവരുടെ രണ്ടാം മത്സരത്തില്‍ തന്നെ വിജയം നേടിയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ടീം ഇടം നേടിയത്. രണ്ട് ഏകദിന പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ ആണ് നേപ്പാള്‍ ആദ്യ വിജയം നേടിയത്. ആദ്യ ദിന മത്സരത്തില്‍ നേപ്പാള്‍ പരാജയപ്പെടുകയായിരുന്നു. ആംസ്റ്റര്‍വീലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.5 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്സ്... Read more »
കൊച്ചി: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെപ്റ്റംബര്‍ അവസാനം തന്നെ ലീഗ് ആരംഭിക്കും. സെപ്റ്റംബര്‍ 30ന് ആരംഭിക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. മാര്‍ച്ച് പകുതിവരെ ഐഎസ്എല്‍ നീളും. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. ഐഎസ്എല്ലിന് മൂന്ന് ഇടവേളകളാണ് ഉണ്ടാവുക. ഒക്ടോബറിലും നവംബറിലും ഇന്ത്യയ്ക്ക് സൗഹൃദ മത്സരങ്ങള്‍ ഉണ്ടാകും. ചൈനയുമായും സിറിയയുമായും ഇന്ത്യ കളിക്കും. ഈ സമയത്താണ് ഐഎസ്എല്‍ ഇടവേളകള്‍ ഉണ്ടാവുക. ഡിസംബര്‍ പകുതിക്കുവച്ചും ഐഎസ്എല്‍ ഇടവേളയുണ്ടാകും. യുഎഇയിലെ എഎഫ്സി കപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നതിനാലാണിത്. പുതിയ ടീമുകള്‍... Read more »
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നെസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. സ്കോര്‍ (2117, 2119) കഴിഞ്ഞ വര്‍ഷത്തെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാരയോടേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായിരുന്നു സിന്ധുവിന്റെ വിജയം. അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ് വാളും പിന്നാലെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. സ്പെയിന് താരം കരോലിന മരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്കോര്‍ 216, 2111. ജപ്പാന്റെ കെന്റോ മോമോട്ടോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക്... Read more »
ബെയ്ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യന്ഷിപ്പില് ഇന്ത്യയുടെ സൈന നെഹ് വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. മുന്‍ ഒളിന്പിക്സ് ചാന്പ്യന് സ്പെയിന്റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് ഇന്ത്യന്‍ താരം പുറത്തേക്ക് പോയത്. 216, 2111 എന്ന നിലയിലായിരുന്നു സൈനയുടെ ദയനീയ തോല്‍വി. 31 മിനിറ്റുകള്‍ മാത്രം നീണ്ട മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സൈന മികവ് പുലര്‍ത്തിയില്ല. പത്താം സീഡായിരുന്ന സൈന വീണതോടെ ഒളിന്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധുവില്‍ മാത്രമായി ഇന്ത്യന്‍ പ്രതീക്ഷ ഒതുങ്ങി. പുരുഷ വിഭാഗത്തില്‍ സായ് പ്രണീത്... Read more »
ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൗട്ടില്‍ 31നാണ് അയര്‍ലന്‍ഡിന്റെ വിജയം. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു കനത്ത അടി നല്‍കിയത്. മികച്ച കളി പുറത്തെടുത്ത് അയര്‍ലന്‍ഡിനെ കുരുക്കി നിര്‍ത്തിയെങ്കിലും ഗോള്‍ സ്വന്തമാക്കാനാകാതെ മത്സരം ഷൂട്ടൗട്ടിലേക്ക് വഴിവെച്ചത് ഇന്ത്യയ്ക്കേറ്റ കനത്ത പ്രഹരം തന്നെയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. പ്ലേ ഓഫില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം നേടിയത്. Read more »
ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് പുറത്തായി. 287 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍ നായകന് റൂട്ടും ബെയര്‍സ്റ്റോയും മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും അവസാന സെഷനില്‍ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. അശ്വിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി രണ്ട് വിക്കറ്റുകളുമായി ശക്തമായ പിന്തുണ നല്കി. മികച്ച ഫോമില്‍ മുന്നേറിയ നായകന് ജോ റൂട്ടിനെ കോലി റണ്ണൗട്ടാക്കിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 156... Read more »
ബാഡ്മിന്റണ്‍ ലോക ചാമ്ബ്യന്‍ഷിപ്പ് വനിത വിഭാഗം സിംഗിള്‍സില്‍ പിവി സിന്ധുവിനു ജയം. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 35 മിനുട്ട് നീണ്ട മത്സരത്തില്‍ സിന്ധു ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് തോല്പിച്ചത്. സ്കോര്‍: 2114, 219. പുരുഷ ഡബിള്‍സില്‍ മനു അട്രിസുമീത് റെഡ്ഢി സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചു. ആദ്യ ഗെയിം 2422നു ജയിച്ച ശേഷം പിന്നീടുള്ള ഗെയിമുകളില്‍ 1321, 1621 എന്ന സ്കോറിനായിരുന്നു ടീമിന്റെ തോല്‍വി. 1 മണിക്കൂറിലധികം നീണ്ട മത്സരത്തിനൊടുവില്‍ ജപ്പാന് സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡികളുടെ പരാജയം. Read more »
ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്നിറങ്ങും. ഇറ്റലിയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത് . ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. ക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കുന്ന ക്രോസ് ഓവര്‍ പോരാട്ടത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ നേരിടും. നിലവില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ പത്താമതും ഇറ്റലി പതിനേഴാം സ്ഥാനത്താണ് . ഇംഗ്ലണ്ടില്‍ ഗ്രൂപ്പില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.ചൈനയെയും കൊറിയയെയും തോല്‍പ്പിച്ച ഇറ്റലി നെതര്‍ലന്‍ഡ്സിനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. Read more »