ഇന്ത്യയില്‍ 49 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പഠനം

ഇന്ത്യയില്‍ 49 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പഠനം

March 29, 2020 0 By Editor

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏ‌ര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 49 ദിവസം വേണ്ടിവരുമെന്ന് പ‍ഠനം. പ്രായം, ജനങ്ങളുടെ സാമൂഹ്യമായ ഇടപെടല്‍, ജനസംഖ്യ തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സാമൂഹ്യമായ അകലം പാലിക്കല്‍ കൊണ്ട് കൊറോണയെ എത്രമാത്രം തടഞ്ഞുനിറുത്താനാവും എന്നാണ് പഠനത്തില്‍ പരിശോധിച്ചത്. വര്‍ക്ക് അറ്റ് ഹോം,​ സ്കൂളുകള്‍ക്ക് അവധി എന്നിവയടക്കമുള്ള നടപടികളെ പഠനത്തില്‍ വിലയിരുത്തുന്നു.

ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടല്‍ രീതി വൈറസ് വ്യാപനത്തിന് ഇടയാക്കുന്നതെങ്ങനെ,​ സാമൂഹ്യ അകലംപാലിക്കല്‍ നടപടികള്‍ക്കൊണ്ട് വൈറസിനെ എത്രമാത്രം പ്രതിരോധിക്കാനാകും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്ര ദിവസങ്ങള്‍ നീളുന്ന ലോക്ക് ഡൗണ്‍ നടപടികള്‍ കൊണ്ട് വൈറസ് ബാധയെ ചെറുക്കാനാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുന്നത്.