കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്തു

April 22, 2020 0 By Editor
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചു കൊണ്ടു കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം റീജിയൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കലങ്ങോട് പഞ്ചായത്തിന് ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്തു. പഞ്ചായത്തിലെ 1000 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് സമാഹരിക്കുന്നതെന്നു പഞ്ചായത്തു പ്രസിഡന്റ് അറിയിച്ചു.
അസോസിയേഷൻ ഭാരവാഹികളായ, ഗിൽജിത്ത്‌ (കേന്ദ്ര കമ്മിറ്റി അംഗം) ശ്രീനാഥ് (ജില്ല സെക്രട്ടറി), ഗിരിജ ഉണ്ണി (തൃക്കലങ്ങോട് കനറാ ബാങ്ക് മാനേജർ),  വോൾഗ, റൂബി റോസ് എന്നിവരിൽനിന്നും മുഹമ്മദ് കോയ (പഞ്ചായത്ത് പ്രസിഡന്റ്) പ്രേമാനന്ദൻ (പഞ്ചായത്ത് സെക്രട്ടറി), ഗീത ( അസി സെക്രട്ടറി) എന്നിവർ സാധനങ്ങൾ ഏറ്റു വാങ്ങി.
ശനിയാഴ്ച ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള പ്രൊട്ടക്റ്റീവ് (പി പി ഈ) കിറ്റുകൾ അസോസിയേഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സംഭാവന ചെയ്‌തിരുന്നു.
Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam