ടി എന്‍ പ്രതാപന്‍ എം പി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ടി എന്‍ പ്രതാപന്‍ എം പി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

May 19, 2020 0 By Editor

തൃശൂര്‍: കോണ്‍ഗ്രസ് നോതാക്കളായ ടി എന്‍ പ്രതാപന്‍ എം പി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ കോവിഡ് പരിശോധന ഫലം പുറത്തുവിട്ടു. ഇരുവര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. വാളയാര്‍ സമരത്തില്‍ പങ്കെടുക്കവെ ഇരുവരും കൊറോണ ബാധിതനുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും ക്വാറന്റൈനിലായത്. ഇന്നാണ് ഇരുവരുടെയും പരിശോധന ഫലം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അറിയിച്ചത്. അതേസമയം കോവിഡ് ബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മന്ത്രി എ.സി മൊയ്തീന്‍ നിരീക്ഷണത്തില്‍ കഴിയേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ വേര്‍തിരിവാണെന്ന് ആരോപിച്ചുകൊണ്ട് ഇരുവരും നിരാഹാര സമരം നടത്തുന്നതിനിടയിലാണ് പരിശോധന ഫലം പുറത്തു വന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam