പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കോഴിക്കോട് ചെലവൂർ സ്വദേശിയായ ടിക് ടോക് താരം അറസ്റ്റിൽ

February 26, 2021 0 By Editor

കോഴിക്കോട്: കല്യാണം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചതിനു പുറമെ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ടിക് ടോക് താരം ചെലവൂര്‍ പുതുക്കുടി വീട്ടില്‍ വിജീഷ് (31) അറസ്റ്റിലായി. വിവാഹബന്ധം വേര്‍പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയായ 32-കാരിയാണ് കബളിപ്പിക്കപ്പെട്ടത്. കേസിനാസ്പദമായ സംഭവം 2018 ലായിരുന്നു. കസബ സി.ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക് വഴിയാണ് അടുപ്പത്തിലായതെന്ന് യുവതി പൂജപ്പുര പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച്‌ വിജീഷ് ആദ്യം കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിൽ റൂം എടുത്തു പീഡിപ്പിച്ചെന്നും പിന്നീട് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. 13.73 ലക്ഷം രൂപയും കൈക്കലാക്കി. പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്ന് അറിയുന്നതെന്നും പരാതിയിലുണ്ട്.കേസ് കസബ പൊലീസിന് കൈമാറിയതിനു പിറകെ അന്വേഷണത്തിനിടയില്‍ യുവാവ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായി. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ അനുമതിയോടെ വിജീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു