പത്തനംതിട്ട നാരങ്ങാനത്ത് ഉരുൾപൊട്ടൽ

പത്തനംതിട്ട നാരങ്ങാനത്ത് ഉരുൾപൊട്ടൽ

May 16, 2021 0 By Editor

പത്തനംതിട്ട : നാരങ്ങാനത്ത് ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും തകർന്നു. നാരാങ്ങാനം പഞ്ചായത്ത് 14ാം വാർഡിൽ വാഴത്തോപ്പിൽ വിശ്വനാഥന്റെ വീടാണ് പൂർണമായും തകർന്നത്. ആളപായമില്ല. രാത്രി 8 മണിയോടെയാണ് സംഭവം.ഒരു മലയുടെ ഭാഗത്തെ പാറയും മണ്ണും അടർന്നു വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വിശ്വനാഥനും ഭാര്യ വനജയും മാത്രമായിരുന്നു ഈ സമയം വീട്ടിൽ. മഴ തോർന്ന സമയത്താണ് ഉരുൾപൊട്ടൽ. വെള്ളം കുത്തിയൊഴുകി  വരുന്നതു കണ്ട് ഇരുവരും വീടുവിട്ട് ഓടി. പിന്നാലെ പാറയും മണ്ണും വന്ന് വീടിനു മുകളിൽ പതിക്കുകയായിരുന്നു.