മഹാരാഷ്ട്രയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 13 മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. വനമേഖലയില്‍ പോലീസ് ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന്ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച്…

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 13 മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. വനമേഖലയില്‍ പോലീസ് ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന്ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി.60 യുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ കാട്ടിനുള്ളില്‍ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടി വെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഡി.ഐ.ജി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ മറ്റുള്ളവര്‍ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഇവുരുടെ മൃതദേഹം കണ്ടെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story