Begin typing your search above and press return to search.
പണികിട്ടിക്കഴിഞ്ഞപ്പോഴാണ് പലതും പഠിച്ചത്; മൈഥിലി
മലയാളത്തില്‍ നടക്കുന്ന വിവാദങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ പേര് ചേര്‍ക്കപ്പെടുന്ന നടിയാണ് മൈഥിലി. സമീപകാലത്ത് നടന്ന വിവാദങ്ങളുമായും മൈഥിലിയുടെ പേര് പറഞ്ഞ് പ്രചരിപ്പിച്ചു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും…
മലയാളത്തില്‍ നടക്കുന്ന വിവാദങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ പേര് ചേര്‍ക്കപ്പെടുന്ന നടിയാണ് മൈഥിലി. സമീപകാലത്ത് നടന്ന വിവാദങ്ങളുമായും മൈഥിലിയുടെ പേര് പറഞ്ഞ് പ്രചരിപ്പിച്ചു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും…
മലയാളത്തില്‍ നടക്കുന്ന വിവാദങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ പേര് ചേര്‍ക്കപ്പെടുന്ന നടിയാണ് മൈഥിലി. സമീപകാലത്ത് നടന്ന വിവാദങ്ങളുമായും മൈഥിലിയുടെ പേര് പറഞ്ഞ് പ്രചരിപ്പിച്ചു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് മൈഥിലി പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
- കരിയറില്‍ ഹാപ്പിയല്ല
എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലി പറയുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കി. - മാധ്യമ ഗോസിപ്പ് : ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും മാധ്യമങ്ങളെന്റെ പേര് വലിച്ചിഴയ്ക്കുന്നു. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും എന്റെ പേര് പ്രചരിപ്പിച്ചു.
- ഗോസിപ്പ് കേള്‍ക്കുമ്പോള്‍ : വ്യക്തിപരമായി കിംവന്തികള്‍ പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇത്തരമൊരു സാഹചര്യത്തിലാണ് ഒന്നും വേണ്ട എന്ന തോന്നലോടെ എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തോന്നിയത്
- പാളിച്ചകള്‍ പറ്റിയത് : സിനിമയില്‍ നിന്നു എനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ എല്ലാ പുരുഷന്മാരും മോശക്കാരല്ല. എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി സമ്മതിക്കുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയുമെന്നും നടി പറഞ്ഞു. നമ്മുടെ നിയമങ്ങള്‍ക്കു പോലും പരിമിതികളുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാവും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ. ഞാനങ്ങനെയാണ്- മൈഥിലി പറഞ്ഞു
Next Story