
കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു
November 22, 2022മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.
രാവിലെ 9.30ഓടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിലാണ് സംഭവം. തൊടുപുഴ അൽ അസ്ഹർ കോളജിലെ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.
നിയന്ത്രണംവിട്ട കാർ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.