കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണു; മലപ്പുറത്ത് 4 വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണു; മലപ്പുറത്ത് 4 വയസ്സുകാരന് ദാരുണാന്ത്യം

January 30, 2024 0 By Editor

ഓമാനൂർ (മലപ്പുറം): ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരൻ മരിച്ചു. ഓമാനൂർ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റസീന. സഹോദരങ്ങൾ: റിഷാൻ, ദിൽഷാൻ