
വയനാട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; ഉച്ചഭക്ഷണത്തിൽ നിന്നെന്ന് സംശയം
July 27, 2024വയനാട്: മാനന്തവാടി ദ്വാരക എ യു പി സ്കൂളിൽ ഭക്ഷ്യ വിഷബാധ. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 40 ലധികം കുട്ടികളെയാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു.