
ആകാശനിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി കല്പറ്റയിൽനിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക്
August 10, 2024കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ആകാശനിരീക്ഷണം നടത്തിയത്. ഇതിന് ശേഷം കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗം ദുരന്തമുണ്ടായ ചൂരൽമലയിലേക്ക് തിരിച്ചു.
ഇതിന് ശേഷം പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും