ഇടതുസര്‍ക്കാര്‍ ഇന്ന് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നു

ഇടതുസര്‍ക്കാര്‍ ഇന്ന് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നു

May 25, 2020 0 By Editor

തിരുവനന്തപുരം : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ ഇന്ന് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വാര്‍ഷികാഘോഷ പരിപാടികള്‍ വേണ്ടെന്നാണ് തീരുമാനം.

പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച ഒറ്റ പദ്ധതിയുമില്ല എന്നതാണ് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്രയെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 25 മുതല്‍ 31 വരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശന പരിപാടി നടത്തും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും അവരുടെ അഭിപ്രായം സ്വരൂപിക്കാനുമാണ് ഗൃഹസന്ദര്‍ശന പരിപാടി നടത്തുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam