ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം ; ദുരനുഭവം ഫേസ്‌ബുക്കിൽ പങ്കുവച്ച് നടിമാര്‍

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ പരിപാടിയ്‌ക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയുമായി പ്രശസ്ത യുവനടി . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടി പരാതി ഉന്നയിച്ച് രംഗത്ത് വന്നത്. തന്റെ സഹപ്രവർത്തകയ്‌ക്കും സമാനമായ…

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ പരിപാടിയ്‌ക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയുമായി പ്രശസ്ത യുവനടി . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടി പരാതി ഉന്നയിച്ച് രംഗത്ത് വന്നത്. തന്റെ സഹപ്രവർത്തകയ്‌ക്കും സമാനമായ അനുഭവം ഉണ്ടായതായി യുവനടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തിരക്കിനിടയിൽ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിച്ചു. ഇന്നലെ രാത്രി 9.30നു ശേഷമാണു സംഭവം. ‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവർക്കൊപ്പം ഉണ്ടായിരുന്നവർ ബലം പ്രയോഗിച്ചു വരാന്തയിൽ നിന്ന ആരാധകരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
Thumbnail image
തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് കോഴിക്കോട് എന്നും, അവിടെ വെച്ച് തനിക്ക് മോശം അനുഭവം ഉണ്ടായത് തന്റെ മനസ്സ് മരവിപ്പിച്ചെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. എവിടെയാണ് കയറിപ്പിടിച്ചത് എന്നു പറയാൻ അറപ്പു തോന്നുന്നു. പ്രമോഷന്റെ ഭാഗമായി പല സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. എന്നാൽ അവിടെയൊന്നും ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടിവന്നിട്ടില്ല. മോശം അനുഭവം ഉണ്ടായപ്പോൾ സഹപ്രവർത്തക പ്രതികരിച്ചു. എന്നാൽ തനിക്ക് അതിന് കഴിഞ്ഞില്ല. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീർന്നോ നിന്റെയൊക്കെ അസുഖമെന്നും യുവനടിചോദിച്ചു.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story