മലപ്പുറം താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായി

മലപ്പുറം താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായി

March 6, 2025 0 By eveningkerala

മലപ്പുറം താനൂരിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി. നിറമരുതൂർ സ്വദേശി മംഗലത്ത് അബ്ദുൾ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), മഠത്തിൽ റോഡ് സ്വദേശി പ്രകാശന്റെ മകൾ അശ്വതി (16) എന്നിവരെയാണ് ബുധനാഴ്ച ഉച്ചമുതൽ കാണാതായത്. താനൂർ ദേവദാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്.

പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സംഭവത്തിൽ താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് എടവണ്ണ ഭാഗത്തുനിന്ന് ഒരു കോള്‍ പെണ്‍കുട്ടികളുടെ ഫോണിലേക്ക് വന്നിരുന്നു. ഈ നമ്പര്‍ ആരുടേതാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പെണ്‍കുട്ടികളെ കണാനില്ല എന്നറിഞ്ഞതോടെ വീട്ടുകാര്‍ സ്വന്തം നിലയില്‍ വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോയി, ഒട്ടുംപുറം തൂവല്‍ തീരം ബീച്ചില്‍ പോയി… എന്നെല്ലാം വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെ വീട്ടുകാര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരും പോലീസും അന്വേഷണം തുടരുകയാണ്