ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍

July 31, 2019 0 By Editor

ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. ബഞ്ജര്‍ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി കുളു എസ്‌പി ഗൗരവ് സിങ് അറിയിച്ചു.

സംഭവത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി വനിതാ നേതാവിന്റെ പരാതിയില്‍ 10 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഐടി ആക്‌ട് പ്രകാരമാണ് കേസെടുത്തതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വിവാദത്തെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. യുവതി നേതാവിന് അയച്ച വീഡിയോ ആണ് ലീക്കായതെന്നാണ് വിവരം. 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam