ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്റെ കാർ ഇ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സംഭവം; പ്രതികളെ ര​ക്ഷി​ക്കാ​ന്‍ പോലീസിന്റെ ഒത്തുകളി

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്റെ കാർ ഇ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സംഭവം; പ്രതികളെ ര​ക്ഷി​ക്കാ​ന്‍ പോലീസിന്റെ ഒത്തുകളി

August 3, 2019 0 By Editor

കാ​ര്‍ ഇ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എ​സി​നേ​യും വ​നി​താ സു​ഹൃ​ത്തി​നേ​യും ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഇടപെടല്‍ നടത്തുന്നതായി ആരോപണം . കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ്ര​ഥ​മ​ദൃ​ഷ്ട്യാ മ​ന​സി​ലാ​യി​ട്ടും ഇ​രു​വ​രു​ടേ​യും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോലീസ് തയ്യറാവാതിരുന്നതാണ് സംശയത്തിലുള്ള പ്രധാന കാരണം.

കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് താ​ന്‍ ആ​യി​രു​ന്നെ​ന്ന് വ​ഫ പ​റ​ഞ്ഞ​താ​യാ​ണ് പോ​ലീ​സ് ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അപകടം നടന്നതിന് ശേഷം ഇ​വ​രെ പോലീസ് ഉടന്‍ പറഞ്ഞയക്കുകയായിരുന്നു . വ​ഫ​യു​ടെ പേ​രി​ലു​ള്ള കാ​റാ​യി​ട്ടു​പോ​ലും പോ​ലീ​സ് മ​റ്റു നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല . മദ്യലഹരിയിലായിരുന്ന ശ്രീ​റാമിന് കാല്‍ നിലത്തുറപ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നു ദൃ​ക്സാ​ക്ഷി​ക​ള്‍ പറഞ്ഞു .എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ച ശ്രീ​റാ​മി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യില്ലെന്നാണ് വിവരം . ദേ​ഹ​പ​രി​ശോ​ധ​ന ചെയ്യാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ വ്യക്തമാക്കി . കൈ​യ്ക്കു പ​രി​ക്കു​ണ്ടാ​യി​രു​ന്ന ശ്രീ​റാ​മി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തെ​ങ്കി​ലും ശ്രീ​റാ​മി​ന്‍റെ സ്വ​ന്തം ഇഷ്ടപ്രകാരം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പോയി .

അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മരിച്ചിട്ടും തു​ട​ക്ക​ത്തി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ പൊലീസിന് കഴിഞ്ഞില്ല . കേ​സേ​ടു​ത്ത് ക്രൈം ​നമ്പർ ഇടാതിരുന്നത് കാരണമാണ് ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി ഡോ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam