മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

February 19, 2025 0 By Editor

ഇടുക്കി: മൂന്നാറിൽനിന്ന് വട്ടവടയിലേക്കു പോകുന്ന റോഡിൽ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികലാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.  നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.